Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumbh Mela

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന് തിരിച്ചടി; പോ​ലീ​സ് സം​ര​ക്ഷ​ണം ഹൈ​ക്കോ​ട​തി റദ്ദാക്കി

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​നും ഭ​ർ​ത്താ​വി​നും ഹൈ​ക്കോ​ട​തി​യി​ൽ തി​രി​ച്ച​ടി. ഇ​രു​വ​ർ​ക്കും ന​ൽ​കി​യി​രു​ന്ന പോ​ലീ​സ് സം​ര​ക്ഷ​ണം ഹൈ​ക്കോ​ട​തി അ​ടി​യ​ന്ത​ര​മാ​യി നീ​ക്കി.

ഇ​രു​വ​രെ​യും നി​ല​വി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പോ​ലീ​സി​നെ വെ​ട്ടി​ച്ച് ഒ​ളി​വി​ലാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി ന​ട​പ​ടി. ഹ​ർ​ജി​യി​ൽ പെ​ൺ​കു​ട്ടി​യും ഭ​ർ​ത്താ​വും രേ​ഖ​പ്പെ​ടു​ത്തി​യ മേ​ൽ​വി​ലാ​സ​ത്തി​ലോ ഫോ​ൺ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടാ​ൻ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഇ​ത് പെ​ൺ​കു​ട്ടി​യു​ടെ പ​തി​വ് ശൈ​ലി​യാ​ണെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച കോ​ട​തി, ഇ​നി പെ​ൺ​കു​ട്ടി സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ൽ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി മ​ധ്യ​പ്ര​ദേ​ശി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി​യാ​ണ് പെ​ൺ​കു​ട്ടി​യു​ടെ ഭ​ർ​ത്താ​വ്. ഇ​യാ​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മ​ധ്യ​പ്ര​ദേ​ശി​ലെ മ​ഹേ​ശ്വ​റി​ലു​ള്ള പ്ര​ത്യേ​ക പോ​ക്സോ കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

Kerala

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം: ഭര്‍ത്താവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ കേസിലാണ് വിധി പറയുക. മകളെ തട്ടിക്കൊണ്ടു പോയി എന്നാണ് മധ്യപ്രദേശ് പോലീസില്‍ നല്‍കിയ പരാതി.

തനിക്ക് 18 വയസ് തികഞ്ഞതാണെന്നും മധ്യപ്രദേശിലേക്ക് പോവുകയാണെങ്കില്‍ താന്‍ ദുരഭിമാന കൊലയ്ക്ക് ഇരയാകാന്‍ സാധ്യതയുണ്ട്, കേരളത്തില്‍ ആയതു കൊണ്ട് മാത്രമാണ് സുരക്ഷിതയായി ഇരിക്കുന്നത് എന്നുമാണ് പെണ്‍കുട്ടിയുടെ വാദം.

എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് മധ്യപ്രദേശ് പൊലീസ് രംഗത്തെത്തി. ജനന സര്‍ട്ടിഫിക്കറ്റിനായി വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും രേഖകള്‍ തിരുത്തി പ്രായം മാറ്റാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. ഫര്‍മാന്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുത് എന്നുമാണ് മധ്യപ്രദേശ് പോലീസിന്‍റെ വാദം.

ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിയുടെ ജനന തിയതി 2009 ഡിസംബര്‍ 13 ആണെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് നിയമസാധുതയില്ല. വിവാഹം മതാചാരപ്രകാരമല്ല നടന്നതെന്നുമാണ് മധ്യപ്രദേശ് പോലീസിന്‍റെ വാദം.

Kerala

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ഫ​ര്‍​മാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നീ​ട്ടി​വ​ച്ചി​രു​ന്നു. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യെ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ എ​തി​ര്‍​ത്തി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് കേ​സി​ന്‍റെ എ​ഫ്ഐ​ആ​ര്‍ രജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്നും സ്വാ​ഭാ​വി​ക മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കേ​ര​ള​ത്തി​ലെ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു വാ​ദം. ടാ​ന്‍​സി​റ്റ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ന​ല്‍​കേ​ണ്ടി​യി​രു​ന്ന​തെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. കേ​സി​ല്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന​ത് നി​ര്‍​ണാ​യ​ക​മാ​ണ്.

മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് സ്വൈ​ര്യ​ജീ​വി​തം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യും കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യും ദ​മ്പ​തി​ക​ൾ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യേ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ വ്യാ​ജ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കി​യ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ലു​ണ്ട്.

Kerala

അപകീര്‍ത്തിപ്പെടുത്തൽ; കും​​​ഭ​​​മേ​​​ള വൈ​​​റ​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ നാ​​​ലു പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സ്

കൊ​​​ച്ചി : സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​പ​​​കീ​​​ര്‍ത്തി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കും​​​ഭ​​​മേ​​​ള വൈ​​​റ​​​ല്‍ പെ​​​ണ്‍കു​​​ട്ടി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ഉ​​​ത്ത​​​രേ​​​ന്ത്യ​​​ക്കാ​​​രാ​​​യ നാ​​​ലു പേ​​​ർ​​​ക്കെ​​​തി​​​രേ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍ട്ര​​​ല്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

പോ​​​ക്‌​​​സോ, സ്‌​​​ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്ക​​​ൽ, വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​യ്‌​​​ക്ക​​​ൽ, ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തി​​​യാ​​​ണു കേ​​​സ്‌. ഒ​​​രു വ​​​ർ​​​ഷം മു​​​മ്പ് കു​​​ട്ടി പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കും മു​​​മ്പ് ഷൂ​​​ട്ടിം​​​ഗി​​​നി​​​ടെ സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ചു​​​വെ​​​ന്നും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്.

ത​​​ന്നെ ഓ​​​ൺ​​​ലൈ​​​നി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന്‌ ആ​​​രോ​​​പി​​​ച്ചാ​​​ണു പെ​​​ൺ​​​കു​​​ട്ടി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്‌. ത​​​ന്‍റെ ജ​​​ന​​​ന​​​തീ​​​യ​​​തി തി​​​രു​​​ത്തി വ്യാ​​​ജ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ നി​​​ർ​​​മി​​​ച്ചു​​​വെ​​​ന്നും പ​​​രാ​​​തി​​​യി​​​ലു​​​ണ്ട്‌. പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സീ​​​റോ എ​​​ഫ്‌​​​ഐ​​​ആ​​​ർ ആ​​​ണ് സെ​​​ൻ​​​ട്ര​​​ൽ പോ​​​ലീ​​​സ്‌ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്‌​​​ത​​​ത്‌.

അ​​​ധി​​​കാ​​​ര​​​പ​​​രി​​​ധി നോ​​​ക്കാ​​​തെ ഏ​​​തു പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​വു​​​ന്ന​​​തും പി​​​ന്നീ​​​ട് ബ​​​ന്ധ​​​പ്പെ​​​ട്ട സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു കൈ​​​മാ​​​റാ​​​വു​​​ന്ന​​​തു​​​മാ​​​യ പ്ര​​​ഥ​​​മ വി​​​വ​​​ര റി​​​പ്പോ​​​ർ​​​ട്ടാ​​​ണു സീ​​​റോ എ​​​ഫ്‌​​​ഐ​​​ആ​​​ർ. കേ​​​സ്‌ മ​​​ധ്യ​​​പ്ര​​​ദേ​​​ശ്‌ പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റു​​​മെ​​​ന്ന്‌ സി​​​റ്റി പോ​​​ലീ​​​സ്‌ ക​​​മ്മീ​​​ഷ​​​ണ​​​ർ കാ​​​ളി​​​രാ​​​ജ്‌ മ​​​ഹേ​​​ഷ്‌​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.

Kerala

വൈ​റ​ൽ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹം; രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ പ്ര​തി ചേ​ർ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ൽ പെ​ൺ​കു​ട്ടി​യു​ടെ വി​വാ​ഹ​ത്തി​ന് പ​ങ്കെ​ടു​ത്ത രാഷ്‌ട്രീ​യ നേ​താ​ക്ക​ളെ പ്ര​തി​യാ​ക്ക​ണ​മെ​ന്ന സ്വ​കാ​ര്യ ഹ​ർ​ജി കോ​ട​തി സ്റ്റേ ​ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യാ​ണ് സ്റ്റേ ചെ​യ്ത​ത്.

വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, എ.​എ. റ​ഹീം എം​പി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ൾ​പ്പെ​ട​യു​ള്ള സി​പി​എം നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി​യി​ൽ സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്ത​ത്. ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ൾ കോ​ട​തി സ്റ്റേ ​ചെ​യ്തി​രി​ക്കു​ന്ന​ത്.

പെൺകുട്ടി പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന കേ​സി​ൽ മ​ധ്യ​പ്ര​ദേ​ശ് പോ​ലി​സി​നോ​ടു വി​ശ​ദീ​ക​ര​ണ​വും കോ​ട​തി തേ​ടി.

അ​തേ​സ​മ​യം, വി​വാ​ഹം ക​ഴി​യു​മ്പോ​ൾ പെ​ൺ​കു​ട്ടി​ക്ക് 18 വ​യ​സ് ക​ഴി​ഞ്ഞി​രു​ന്നു​വെന്നു പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വാ​ദി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് വീ​ട്ടു​കാ​ർ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

National

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം: കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: കും​ഭ​മേ​ള​യി​ലൂ​ടെ വൈ​റ​ലാ​യ സോ​ഷ്യ​ൽ മീ​ഡി​യ താ​രം മൊ​ണാ​ലി​സ​യു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളി​ൽ ന​ട​പ​ടി​യു​മാ​യി ദേ​ശീ​യ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ. വി​വാ​ഹ​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ക​മ്മീ​ഷ​ൻ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യതാ​യി പ​രാ​തി​ക്കാ​ര​നാ​യ പ്ര​ഥം ദു​ബെ വ്യ​ക്ത​മാ​ക്കി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശ്, കേ​ര​ള പോ​ലീ​സ് മേ​ധാ​വി​മാ​രെ​യും പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും ക​മ്മീ​ഷ​ൻ നേ​രി​ട്ടു വി​ളി​ച്ചു​വ​രു​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു. കേ​ര​ള​ത്തി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി​യാ​ണു ഹി​യ​റിം​ഗി​ൽ പ​ങ്കെ​ടു​ത്ത​ത്.

ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ല​ഭ്യ​മാ​യാ​ൽ ഉ​ട​ൻ കേ​സെ​ടു​ക്കാ​മെ​ന്ന് കേ​ര​ള പോ​ലീ​സ് അ​റി​യി​ച്ച​താ​യി പ​രാ​തി​ക്കാ​ര​നാ​യ പ്ര​ഥം ദു​ബെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. വി​വാ​ഹം ന​ട​ന്ന സ​മ​യ​ത്തു മൊ​ണാ​ലി​സ​യ്ക്ക് 18 വ​യ​സ് പൂ​ർ​ത്തി​യാ​യി​രു​ന്നു​വെ​ന്നും ന​ട​പ​ടി​ക​ളെ​ല്ലാം പൂ​ർ​ണ​മാ​യും നി​യ​മ​പ​ര​മാ​ണെ​ന്നു​മാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ വാ​ദം.

Kerala

കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം; എം.​വി. ഗോ​വി​ന്ദ​നെ പി​ന്തു​ണ​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ

തി​രു​വ​ന​ന്ത​പു​രം: കും​ഭ​മേ​ള വൈ​റ​ല്‍ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ പി​ന്തു​ണ​ച്ച് രാ​ഹു​ൽ ഈ​ശ്വ​ർ. രാ​ഷ്ട്രീ​യ​മാ​യി ക​മ്യൂ​ണി​സ്റ്റ് വി​രോ​ധം വെ​ച്ചു​പു​ല​ർ​ത്തു​ന്ന​വ​ർ പോ​ലും ഈ ​വി​ഷ​യ​ത്തി​ൽ സ​ത്യ​ത്തോ​ടൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഫെ​യ്സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

യു​വ​തി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ഫ​ർ​മാ​ൻ ഖാ​നെ​തി​രെ ചു​മ​ത്തി​യ പോ​ക്‌​സോ കേ​സ് വ്യാ​ജ​മാ​ണെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ പ​റ​യു​ന്നു. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ടു​ക​യും ഫ​ർ​മാ​ന്‍റെ അ​റ​സ്റ്റ് ത​ട​യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​ട​തി​യു​ടെ അ​നു​കൂ​ല നി​രീ​ക്ഷ​ണ​ങ്ങ​ൾ യു​വാ​വി​ന്‍റെ നി​ര​പ​രാ​ധി​ത്വം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്.

തീ​വ്ര നി​ല​പാ​ടു​കാ​ർ ഈ ​ബ​ന്ധം ത​ക​ർ​ക്കാ​ൻ വ്യാ​ജ രേ​ഖ​ക​ളും ക​ള്ള​ക്ക​ഥ​ക​ളും ച​മ​യ്ക്കു​ക​യാ​ണ്. വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ടെ​ടു​ത്ത എം.​വി.​ഗോ​വി​ന്ദ​ൻ, എ.​എ. റ​ഹിം എം​പി എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്തി​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യോ​ട് വി​യോ​ജി​പ്പു​ക​ൾ ഉ​ണ്ടാ​കാം. പ​ക്ഷേ അ​വ​ർ ചെ​യ്യു​ന്ന ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഈ​ശ്വ​ർ വ്യ​ക്ത​മാ​ക്കി.

Kerala

കും​ഭ​മേ​ള താ​ര​ത്തി​ന്‍റെ വി​വാ​ഹം: ഫ​ർ​മാ​ൻ ഖാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ​ത് ഹൈ​ക്കോ​ട​തി നീ​ട്ടി

കൊ​ച്ചി: കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ​ങ്കാ​ളി ഫ​ർ​മാ​ൻ ഖാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി നീ​ട്ടി. മേ​യ് 20 വ​രെ​യാ​ണ് അ​റ​സ്റ്റ് ത​ട​ഞ്ഞ​ത്. മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്സോ കേ​സി​ലാ​ണ് കോ​ട​തി​യു​ടെ ഈ ​ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 11-ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ അ​രു​മാ​നൂ​ർ ശ്രീ ​നൈ​നാ​ർ ദേ​വ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചാ​യി​രു​ന്നു കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ വി​വാ​ഹം ന​ട​ന്ന​ത്. എ​ന്നാ​ൽ ഈ ​വി​വാ​ഹം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹ​സ​മ​യ​ത്ത് പെ​ൺ​കു​ട്ടി​ക്ക് 16 വ​യ​സ്സും ര​ണ്ട് മാ​സ​വും മാ​ത്ര​മാ​യി​രു​ന്നു പ്രാ​യ​മെ​ന്ന് ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. 2009 ഡി​സം​ബ​ർ 30-നാ​ണ് പെ​ൺ​കു​ട്ടി ജ​നി​ച്ച​തെ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ ആ​ശു​പ​ത്രി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

വി​വാ​ഹം ന​ട​ത്തു​ന്ന​തി​നാ​യി പെ​ൺ​കു​ട്ടി​യു​ടെ പ്രാ​യം തെ​ളി​യി​ക്കു​ന്ന വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച​താ​യും ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പെ​ൺ​കു​ട്ടി​ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഫ​ർ​മാ​ൻ ഖാ​നെ​തി​രെ മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള, മ​ധ്യ​പ്ര​ദേ​ശ് ഡി​ജി​പി​മാ​രോ​ട് ഡ​ൽ​ഹി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ ദേ​ശീ​യ പ​ട്ടി​ക​വ​ർ​ഗ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. 

 

Kerala

തി​രു​നാ​വാ​യ കും​ഭ​മേ​ള ഇ​ന്നു മു​ത​ൽ, ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും; ശ്രീ​ച​ക്ര​വു​മാ​യു​ള്ള ര​ഥ​യാ​ത്ര ഇ​ന്ന് പു​റ​പ്പെ​ടും

മ​ല​പ്പു​റം: കേ​ര​ള കും​ഭ​മേ​ള​യെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വം ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി മൂ​ന്നു​വ​രെ തി​രു​നാ​വാ​യ​യി​ൽ ന​ട​ക്കും. മാ​ഘ ഗു​പ്ത ന​വ​രാ​ത്രി ആ​രം​ഭ​ദി​ന​മാ​യ ഇ​ന്ന് രാ​വി​ലെ
11ന് ​ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ കൊ​ടി​യു​യ​ർ​ത്തു​ന്ന​തോ​ടെ തി​രു​നാ​വാ​യ നി​ളാ​തീ​രം ഭ​ക്ത​സാ​ന്ദ്ര​മാ​കും.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ​ന്യാ​സി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു. തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ ക്ഷേ​ത്ര​പ​രി​സ​ര​ത്തും ഭാ​ര​ത​പ്പു​ഴ​യി​ലും ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. ച​ട​ങ്ങി​ലേ​ക്കു​ള്ള കൊ​ടി​യും കൊ​ടി​മ​ര​വും അ​ങ്ങാ​ടി​പ്പു​റം ആ​ലി​പ്പ​റ​ന്പ് ക​ള​രി​യി​ൽ​നി​ന്നു ഘോ​ഷ​യാ​ത്ര​യാ​യി എ​ത്തി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ത്രി​മൂ​ർ​ത്തി മ​ല​യി​ൽ​നി​ന്നു ശ്രീ​ച​ക്ര​വു​മാ​യു​ള്ള ര​ഥ​യാ​ത്ര ഇ​ന്ന് തി​രു​നാ​വാ​യ​യി​ലേ​ക്കു പു​റ​പ്പെ​ടും.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നു​ശേ​ഷം 22ന് ​വൈ​കു​ന്നേ​രം തി​രു​നാ​വാ​യ​യി​ലെ​ത്തും. മേ​ള​യി​ലേ​ക്കു വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് ദീ​പ​വു​മാ​യി എ​ത്തു​ന്ന ഭ​ക്ത​സ​മി​തി​ക​ൾ​ക്ക് അ​ര​യാ​ൽ​തൈ പ്ര​സാ​ദ​മാ​യി ന​ൽ​കും. വി​വി​ധ​പ​ര​ന്പ​ര​ക​ളു​ടെ പ്ര​ത്യേ​ക അ​നു​ഷ്ഠാ​ന​വും സ​ത്സം​ഗ​ങ്ങ​ളും വി​ദ്വ​ൽ സ​ദ​സു​ക​ളും ക​ള​രി, യോ​ഗ അ​നു​ഷ്ഠാ​ന​ങ്ങ​ളും ക​ലാ അ​വ​ത​ര​ണ​ങ്ങ​ൾ അ​ട​ക്കം ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ​ക്കു നി​ളാ​തീ​രം വേ​ദി​യാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി മൂ​ന്നി​നു രാ​വി​ലെ ന​ട​ക്കു​ന്ന അ​മൃ​ത​സ്നാ​ത്തോ​ടെ​യും യ​തി പൂ​ജ​യോ​ടെ​യും മ​ഹോ​ത്സ​വ​ത്തി​നു സ​മാ​പ​ന​മാ​കും. കും​ഭ​മേ​ള​യ്ക്ക് റ​വ​ന്യൂ വ​കു​പ്പും പോ​ലീ​സും വ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കു​ന്ന​ത്. സു​ര​ക്ഷാ സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ഒ​ന്പ​ത് ത​ഹ​സി​ൽ​ദാ​ർ​മാ​രെ എ​ക്സി​ക്യു​ട്ടീ​വ് മ​ജി​സ്ട്രേ​റ്റു​മാ​രാ​യി ഇ​വി​ടേ​ക്ക് നി​യ​മി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 300 പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളെ ര​ണ്ടു ബാ​ച്ചു​ക​ളാ​യി തി​രി​ച്ച് കും​ഭ​മേ​ള അ​വ​സാ​ന ദി​വ​സം വ​രെ നി​യ​മി​ക്കും. ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ കൂ​ടു​ത​ൽ സേ​നാം​ഗ​ങ്ങ​ളെ എ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കും.

കും​ഭ​മേ​ള​യ്ക്കു സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഡി​പ്പോ​യി​ൽ നി​ന്ന് സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ൻ ക​ഐ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ൽ സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഇ​തി​ൽ 55 സ​ർ​വീ​സു​ക​ളി​ലേ​ക്കു​ള്ള ബു​ക്കിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ കാ​ല​ച​ക്രം ബ​ലി എ​ന്ന പൂ​ജാ ക​ർ​മം മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു. ആ​ചാ​ര്യ​ൻ കു​ഞ്ഞി​രാ​മ​ൻ പ​ണി​ക്ക​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ത​ല​മു​റ​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഈ ​ക​ർ​മം വീ​ണ്ടും ന​ട​ത്ത​പ്പെ​ടു​ന്ന​തി​ന് സാ​ഹ​ച​ര്യം ഒ​രു​ങ്ങി​യ​തെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പ​രാ എ​ന്ന ദേ​വ​താ​ഭാ​വ​ത്തെ പ്രോ​ജ്വ​ലി​പ്പി​യ്ക്കു​ന്ന ആ​രാ​ധ​നാ​സ​ന്പ്ര​ദാ​യ​മാ​ണ് കാ​ല​ച​ക്രം ബ​ലി.

Latest News

Corehub Up